അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ അടി. യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച കേസിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുന്തറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുമ്പോൾ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കൊടുന്തറ സ്വദേശി സതീഷാ(37)ണ് ആക്രമിക്കപ്പെട്ടത്. ബ്ലേഡ് കൊണ്ട് കഴുത്തിൽ വരയുകയായിരുന്നു. ഒമ്പത് തുന്നലിടേണ്ടി വന്നു. പ്രതികളായ കായംകുളം പുള്ളിക്കണക്ക് കാട്ടിലയ്യത്ത് കിഴക്കേതിൽ ഗോകുൽ (27), വാഴമുട്ടം ഈസ്റ്റ് ഇടിമണ്ണിൽ മേലേതിൽ ഉജ്വൽ (26), മൂർത്തി മുരുപ്പേൽ നിജിൻ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാനമേള നടക്കുമ്പോൾ ക്ഷേത്രത്തിന് വെളിയിലുള്ള വയലിലാണ് സംഘട്ടനം നടന്നത്. അവിടെ വച്ചാണ് സതീഷിന് മുറിവേറ്റത്. കൃത്യത്തിന് ശേഷം ക്ഷേത്രത്തിന് സമീപത്ത് വന്ന പ്രതികളെ അവിടെ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Beats during the song at the Koduntara temple in Pathanamthitta. Police arrested 3 people